ന്യൂഡല്‍ഹി: മുന്‍വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം പത്മപുരസ്കാരത്തിനായി ലഭിച്ചത് റെക്കോര്‍ഡ് നോമിനേഷനുകള്‍. അന്‍പതിനായിരത്തിനടുത്ത് നാമനിര്‍ദ്ദേശങ്ങളാണ് 2019ലെ പത്മ അവാര്‍ഡുകള്‍ക്കായി ലഭിച്ചത്. ഏകദേശ കണക്കനുസരിച്ച് 49992 നോമിനേഷനുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുരസ്കാരങ്ങള്‍ക്ക് നോമിനേഷേന്‍ സമര്‍പ്പിക്കാനുള്ള അവസാനം തീയതി സെപ്തംബര്‍ 15 ആയിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ നോമിനേഷനുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. 2010ല്‍ 1,313 നാമനിര്ശങ്ങളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണയും നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലാണ് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.