ന്യൂഡല്‍ഹി: രാഷ്ട്രീയം മാത്രമല്ല അഭിനയത്തിലും താന്‍ മികച്ചതെന്ന് തെളിയിച്ച് കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധനന്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തില്‍ തന്റെ അഭിനയ ജീവിതം ഉറങ്ങി പോയെന്നും, ഒന്ന് പൊടിതട്ടിയെടുത്തുവെന്നും നേതാവ് പറയുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലവ് കുശ രാമ ലീലയിലാണ് സീതാ പിതാവായ ജനക മഹാരാജാവിന്റെ വേഷത്തില്‍ മന്ത്രി തിളങ്ങിയത്.
#WATCH Union Minister Dr. Harshvardhan played the role of Raja Janak in Luv Kush Ram Leela in Old Delhi yesterday pic.twitter.com/XiL9oG53MA
— ANI (@ANI) October 13, 2018
ഹര്ഷവര്ധനന് തന്നെയാണ് നാടകാഭിനയത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമത്തിലൂടെ കഴിവ് വെളിപ്പെടുത്തിയത്. മഹാരാജാവിന്റെ വേഷവിധാനങ്ങള്‍ അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന ഹര്‍ഷവര്‍ധന്റെ ചിത്രങ്ങള്‍ക്ക് ഇതിനകം വൈറലായി കഴിഞ്ഞു.
#भगवानश्रीराम ने हमें #धर्म का अनुसरण करते हुए जीने की प्रेरणा दी है। मर्यादा #पुरुषोत्तम के रूप में उनका जीवन हम सभी को त्याग और मर्यादाओं के पालन की सीख देता है। #रामलीला में #राजाजनक का किरदार निभाकर भारत की गौरवशाली परंपरा और संस्कृति से रूबरु होने का मौका मिला #RamLeela pic.twitter.com/cBd4Wnginz
— Dr. Harsh Vardhan (@drharshvardhan) October 12, 2018
നിറകൈയ്യടികളോടെയാണ് സദസ് മന്ത്രിയുടെ വരവ് സ്വീകരിച്ചത്. അതോടൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ മലിനീകരണത്തിന്റെ തോത് നിയന്ത്രാതീതമായി ഉയര്‍ന്നിരിക്കുകയാണ്, ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ കോപ്രായങ്ങള്‍ എന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
शुक्रवार को दिल्ली के #लवकुशरामलीलाकमेटी में माता #सीता के पिता राजा #जनक की भूमिका निभाने का सौभाग्य मिला।मेरा बचपन #लालकिला व #चांदनी_चौक की रामलीलाओं को देखते हुए बीता है,लेकिन #रामलीला मंचन का यह अनुभव मुझे ताउम्र याद रहने के साथ-साथ हमेशा रोमांचिक करेगा #RamLeela @BJP4India pic.twitter.com/riCNDoguPJ
— Dr. Harsh Vardhan (@drharshvardhan) October 12, 2018