ന്യൂഡല്‍ഹി: മീ ടു ക്യംപെയിന് നിന്ന് മുക്തിയില്ലാതെ കേന്ദ്രമന്ത്രി എംജെ അക്ബര്‍. മീ ടൂ ക്യാംപെയിനില്‍ അക്ബറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അക്ബറിനെതിരെ നടപടി എടുക്കുമെന്ന് തെളിയുന്ന വേളയില്‍ കുരുക്ക് മുറുകി കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയും രംഗത്തെത്തിയിരിക്കുകയാണ്.
എംജെ അക്ബറിന്റെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് ഉപദ്രവിച്ചു എന്നാണ് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ അക്ബര്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. ഇതോടെ അക്ബറിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച വനിതാമാധ്യമപ്രവര്‍ത്തകരുടെ എണ്ണം പത്തിലധികമായി.
അതിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊരാബ്ജിക്കെതിരേ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് രംഗത്തെത്തി. മുതിര്‍ന്ന അഭിഭാഷകര്‍ക്ക് സീനിയര്‍ കൗണ്‍സില്‍ പദവി നല്കുന്ന കമ്മിറ്റിയില്‍ നിന്ന് സോളി സൊറാബ്ജിയെ പുറത്താക്കണമെന്നാണ് ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. സൊറാബ്ജിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം കുറ്റക്കാരനാണോ എന്ന് തനിക്കറിയില്ലെന്നും ഇന്ദിരാ ജയ്സിംഗ് അഭിപ്രായപ്പെട്ടു.