ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനിയില്‍ നിന്നും കാണാതായ അഞ്ച് സഹോദരങ്ങളുടെ വീടിനു സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി. ഒരു വയസുമുതല്‍ ഏഴ് വയസുവരെ പ്രായമുള്ള കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബര്‍വാനി സ്വദേശി ഭതര്‍ സിംഗിന്റെ മക്കളാണ് മരിച്ച കുട്ടികള്‍.
വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭതര്‍ സിംഗിന് രണ്ട് ഭാര്യമാരുണ്ട്. ഇതില്‍ ആദ്യ ഭാര്യ സംഗീതയില്‍ നാലും രണ്ടാം ഭാര്യ സുനിതയില്‍ ഒരു കുട്ടിയുമാണ് ഉള്ളത്. ഇവരാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ഭതറിനേയും സംഗീതയേയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. സുനിത സ്വന്തം വീട്ടിലും ആയിരുന്നു. സുനിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ ഭതര്‍ ഇവിടെ എത്തിിയിരുന്നെന്നും കുട്ടിയുമായി തിരികെ പോയെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് പ്രാഥമീകാന്വേഷണം ആരംഭിച്ചു. അതേസമയം സംഭവം കൊലപാതകമാണോ അപകടമാണോ എന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.