ബംഗളൂരു: യാത്രക്കാരെ വലച്ച് ബസ് ഒന്നര മണിക്കൂര്‍ വൈകി ബസ് എടുത്ത സംഭവത്തില്‍ വിചിത്ര കാരണം നല്കി ഡ്രൈവര്‍. ജ്യോതിഷത്തിലുള്ള വിശ്വാസമാണ് വണ്ടി വൈകാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. പുലര്‍ച്ചെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവര്‍ യോഗേഷ് എടുത്തത്.
സംഭവം അറിഞ്ഞ അധികൃതര്‍ 30 ദിവസത്തിനകം വിശദീകരണം എഴുതി നല്കാന് പറഞ്ഞപ്പോഴാണ് യോഗേഷ് ജ്യോതിഷി വിശ്വാസവുമായി രംഗത്തെത്തിയത്. പുലര്‍ച്ചെ 06.15 നു ബസ് എടുത്താല്‍ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താന്‍ബസ് ഓടിക്കാന്‍ വൈകിയതെന്ന് യോഗേഷ് അഭിപ്രായപ്പെട്ടു.
താന്‍ മാത്രമല്ല മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും. പൊതുമരാമത്ത് മന്ത്രിയുമായ രേവണ്ണയുമെല്ലാം ഇത്തരം വിശ്വാസങ്ങള്‍ പിന്തുടരന്നവരാണെന്നും അതിനാല്‍ തനിക്കെതിരെ മാത്രം നടപടി സ്വീകരിക്കാനാകില്ലെന്നും ഇദ്ദേഹം തുറന്നടിച്ചു.