പട്ന: പരിശീലനത്തിന് വീട്ടിലെത്തിയ മൂന്നു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച സംഭവത്തില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. പട്നയിലെ ദിഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുകേഷ് കുമാര്‍ എന്ന അധ്യാപകനാണ് അറസ്റ്റിലായിരിക്കുന്നത്.
അബോധാവസ്ഥയിലായ കുട്ടിയെ വീട്ടില്‍ ഉപേഷിച്ച് മുകേഷ് കടന്നുകളയുകയായിരുന്നു. എന്നാല്‍ കുട്ടി വീട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മുകേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മകളെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ദാനാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. അടിയന്തര ചികിത്സക്കായി കുട്ടിയെ പട്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അധ്യാപകനെതിരെ പോക്സേ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.