ബംഗളൂരു: ഇസ്ക്കോണ് ബംഗളൂരുവില്‍ സംഘടിപ്പിച്ച ഭഗവത് ഗീതാ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുസ്ലീം വിദ്യാര്‍ത്ഥി. സുഭാഷ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷെയ്ഖ് മുഹ്യുദ്ദീനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
അവനു ഒരുപാട് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ പുരസ്കാരത്തിന് ചില പ്രത്യേകതയുണ്ടെന്ന് അധ്യാപകരും കുടുംബം പ്രതികരിച്ചു. ഞങ്ങള്‍ക്കൊരുപാട് സന്തോഷമുണ്ട്. അവന് എല്ലാ മതത്തെകുറിച്ചും പഠിക്കട്ടെയെന്ന് മുഹ്യുദ്ദീന്റെ ഉമ്മ വ്യക്തമാക്കി. ‘അവരെന്നോട് ഭഗവാന് കൃഷ്ണനെക്കുറിച്ച് ചോദിച്ചു.
എനിക്ക് ഉത്തരം അറിയാമായിരുന്നു. ഭഗവദ് ഗീത ജീവിതത്തിലെ ഒരു വഴികാട്ടിയാണ്. എല്ലാ മതഗ്രന്ഥങ്ങളും പരസ്പര ബഹുമാനവും സ്നേഹവുമാണ് പഠിപ്പിക്കുന്നത” ഷെയ്ഖ് മുഹ്യുദ്ദീന്‍ പറയുന്നു. ഒരു മുസ്ലീംകുട്ടി ഒന്നാം സ്ഥാനത്തെത്തുന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ക്കൊരുപാട് സന്തോവുമുണ്ട്. സ്കൂളിലെ പ്രധാനധ്യാപകന് ബാഹര്‍ ഇ ജഹാന് പറഞ്ഞു.