മുംബൈ: ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച ടെക്കി യുവാവിന് ദാരുണാന്ത്യം. ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിവിട്ട് ട്രെയിനിന്റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. സോഫ്റ്റവെയര്‍ കമ്പനിയായ ഐബിഎമിലെ ജീവനക്കാരനായ സുധര്‍ശന്‍ ചൗധരി(36) ആണ് മരിച്ചത്.
മുംബൈ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഫോണില്‍ സംസാരിച്ച് കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് സുധര്‍ശന്‍ താഴെ വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. അടിയില്‍ കുടുങ്ങിയ സുധര്ശനെയും കൊണ്ട് ട്രെയിന്‍ ദീര്‍ഘദൂരം ഓടി.
ശേഷം അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയതിനെ തുടര്‍ന്ന് സുധര്‍ശനെ തൊട്ടടുത്ത സിയോണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുധര്‍ശന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായ പോകുന്ന ട്രെയില്വച്ചാണ് അപകടം ഉണ്ടായത്. അപകട ദിവസവും സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനാണ് സുധര്‍ശന്‍ ട്രെയിനില്‍ ചാടി കയറിയത്.