ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ യാത്രാ തീവണ്ടി പാളം തെറ്റി അഞ്ചു പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്കാ എക്സ്പ്രസിന്റെ ബോഗികളാണ് പാളം തെറ്റിയത്.
റായ്ബറേലിയിലെ ഹര്ച്ഛന്ദ്പുര് റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. എഞ്ചിനും സമീപത്തെ അഞ്ച് കോച്ചുകളുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.