ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവ് രംഗത്ത്. ബിജെപി മുന്‍ നേതാവും ഭാരത് വാഹിനി പാര്‍ട്ടി പ്രസിഡന്റുമായ ഘന്‍ശ്യാം തിവാരിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ഉന്നത ജാതിക്കാരെ ബിജെപി ചതിച്ചത് അവരുടെ വോട്ടുബാങ്കിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ണരായ മിക്ക ബിജെപി നേതാക്കളും മനംമടുത്ത് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ‘ഉയര്‍ന്നജാതിയില്‍പ്പെട്ട ആളുകളെ ബിജെപി ചതിച്ചിരിക്കുകയാണ്. അവരുടെ വോട്ടുബാങ്കിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്.’ തിവാരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ 200 മണ്ഡലങ്ങളിലും ബിവിപി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പിന്തുണയില്ലാതെ രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന സ്ഥിതിവരുമെന്നും മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു
രാജസ്ഥാനില്‍ ബിഎസ്പിയുടെ വോട്ടു ശതമാനം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതില് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ ബ്രാഹ്മണസമുദായത്തിലെ പ്രമുഖനായ നേതാവാണ് ഘന്‍ശ്യാം തിവാരി. വസുന്ധരാ രാജെ സര്‍ക്കാറിനെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട അദ്ദേഹം പാര്‍ട്ടി വിടുകയും ബിവിപി രൂപീകരിക്കുകയുമായിരുന്നു.