ന്യൂഡല്‍ഹി: ചത്ത എലിയെ വീട്ടിലിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് അയല്‍ക്കാരനെ ഇരുമ്പുദണ്ഡുകൊണ്ടടിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ കിരാരി പ്രദേശത്താണ് നാല്‍പ്പതുകാരനായ യുവാവ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കുറ്റക്കാരനായ യുവാവിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.