ജയ്പൂര്‍: കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് ഒരുങ്ങി വസുന്ധര രാജെ. രാജസ്ഥാനിലെ അജ്മേറില്‍ നടന്ന ബിജെപി റാലിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അജ്മേറിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തിരുന്നു. അതേസമയം കോണ്‍ഗ്രസ് വസുന്ധരാ രാജെയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വൈകിപ്പിച്ചത് രാജസ്ഥാനില്‍ പ്രഖ്യാപനം നടത്താനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഈ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പ് സംസ്ഥാനത്തെ വീട്ടമ്മമാര്‍ക്ക് സ്മാര്‍ട്ട് ഫോണും, സൗജന്യ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്തിരുന്നു.