ചെന്നൈ: ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതായി ദക്ഷിണ റെയില്‍വേ. ഇതോടെ ആയിരത്തോളം ആളില്ലാ ലെവല്‍ ക്രോസ്സുകളാണ് ദക്ഷിണ റെയില്‍വെ ഒഴുവാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ റെയില്‍വേ സോണായി ദക്ഷിണറെയില്‍വേ മാറി.
ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ പാലക്കാട്, തിരുവനന്തപുരം, ചെന്നൈ ഡിവിഷനുകളിലുള്ള എല്ലാ ആളില്ലാ ലെവല്‍ ക്രോസ്സുകളും അടച്ചു പൂട്ടി കഴിഞ്ഞു. 2010-ല്‍ കൊണ്ടു വന്ന സുരക്ഷാ നയത്തിന്റെ ഭാഗമായാണ് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളുെ അടച്ചു പൂട്ടുന്നത്.
ഓവര്‍ ബ്രിഡ്ജുകളും, സബ് വേകളും നിര്‍മ്മിച്ചും, തിരക്ക് കുറഞ്ഞ ലെവല്‍ ക്രോസ്സുകള്‍ അടച്ചു പൂട്ടിയും, വഴി തിരിച്ചു വിട്ടും, ചിലയിടങ്ങളില്‍ ജീവനക്കാരെ നിയമിച്ചുമാണ് ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും റെയില്‍വേ അടപ്പിച്ചത്.