ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ഇന്ധനത്തിന് മേലുള്ള നികുതിയുടെ 70 ശതമാനവും കിട്ടുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെന്നും അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. ട്വീറ്റുകളും ടെലിവിഷന്‍ ബൈറ്റുകളും നല്കുന്നതില് മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് ആത്മാര്‍ഥതയുള്ളത്. വില വര്‍ധന നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ട തീരുമാനം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.