ന്യൂഡല്‍ഹി: റിപ്പോ- റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐ നാണ്യനയ കമ്മിറ്റി റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും നിലനിര്‍ത്താന്‍ തീരുമാനിച്ചു.
ക്രൂഡോയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യമിടിവും കണക്കിലെടുത്ത് നിരക്കുകളില്‍ 0.25 പോയിന്റെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ. റിവേഴ്സ് എന്നാല്‍ റിപ്പോ ആര്‍ബിഐയില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള പലിശനിരക്കും ആണ്.
നാണ്യനയത്തില്‍ കൃത്യതയോടെയുള്ള ഇടപെടലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ആര്‍ബിഐ അറിയിച്ചു.