പാറ്റ്ന: ബിഹാറില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പോലീസുകാരന് അറസ്റ്റില്‍. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ എംഎംഎസ് ക്ലിപ്പാണ് അപ്ലോഡ് ചെയ്തത്. ഇരയായ യുവതിയുടെ പരാതിയിലാണ് പോലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചത്.