ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം.
പരിക്കേറ്റവരെ ഉത്തര്‍കാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.