പാറ്റ്ന: ഉന്നതതല യോഗങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി ബീഹാര്‍ സര്‍ക്കാര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും തുല്യമായ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് വിലക്ക്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആമിര്‍ സുബാനിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതുപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നാണ് ചട്ടം. പ്രധാനപ്പെട്ട യോഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൊബൈലില്‍ മുഴുകിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയ്ക്കൊരുങ്ങിയത്.
ഇക്കാര്യം യോഗത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. സമാനമായൊരു നടപടി ഈ വര്‍ഷം ജൂണില്‍ കര്‍ണാടകത്തിലും ഉണ്ടായിരുന്നു. താന്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിര്‍ദ്ദേശം നല്കിയതായിരുന്നു ഇത്.