ശ്രിനഗര്‍: ജമ്മുകാശ്മീരില്‍ ഭീകാക്രമണം. പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലോസ് റേഞ്ചില്‍ നിന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ എംഎല്‍എ ആയ ഷമീമ ഫിര്‍ദോസിന്റെ അടുത്ത അനുയായികളാണ് കൊല്ലപ്പെട്ട രണ്ടുപേരുമെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാസേന അറിയിച്ചു.