ചണ്ഡീഗഡ്: മികച്ച പങ്കാളിയെ കണ്ടെത്താന്‍ ഇന്ന് യുവാക്കളും കുംടുംബവും ആശ്രയിക്കുന്നത് മാര്യേജ് സൈറ്റുകളാണ്. ക്രിസ്ത്യാനികള്‍ക്കും, ഹിന്ദുക്കള്‍ക്കും അവയിലെ വിഭാഗങ്ങള്‍ക്കും മറ്റുമായി നിരവധി സൈറ്റുകളാണ് ഉള്ളത്. പണ്ട് കാലത്ത് നിലനിന്നിരുന്ന ദല്ലാള്‍(ബ്രോക്കര്‍) എന്നതിനു പകരം മാറുന്ന ലോകത്തിനായി നിജപ്പെടുത്തിയിട്ടുള്ളതാണ് ഇന്ന് കാണുന്ന വിവാഹ സൈറ്റുകള്‍. നിരവധി വിവാഹങ്ങളാണ് സൈറ്റുകളിലൂടെ നടന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു പരാജയ കാഴ്ചയാണ് പഞ്ചാപില്‍ നിന്നും വരുന്നത്.
തനിയ്ക്ക് മികച്ച വരനെ കണ്ടെത്തുന്നതില്‍ മാര്യേജ് സൈറ്റ് പരാജയപ്പെട്ടു എന്ന് പരാതി പറഞ്ഞ് യുവതി രംഗത്തെത്തിയിരിക്കുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈറ്റ് 70,000 രൂപ നല്കാന് കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടു. 2016ല്‍ യുവതി മാര്യേജ് ബ്യൂറോയില്‍ റോയല്പ്ളാനില് റജിസ്റ്റര്‍ ചെയ്ത് 58,650രൂപ അടച്ചു. 21 പ്രൊഫൈലുകള്‍ അയച്ചുകൊടുത്ത കമ്പനി കൂടിക്കാഴ്ചക്കും അവസരമൊരുക്കി.
ഒരു കാര്യവുമില്ലാകത്ത ആലോചനകളാണ് കമ്പനി കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
കമ്പനിയുടെ ആലോചനകള്‍ പെണ്‍കുട്ടി തിരസ്കരിച്ചെന്നും എക്സിക്യീവുകള് ഫോണ്‍വിളിച്ചാല്‍ എടുക്കുമായിരുന്നില്ലെന്നും മാര്യേജ് കമ്പനിക്കാര് പറയുന്നു. യോജിക്കാത്ത പ്രൊഫൈലുകള്‍ നല്കിയതിനാല് യുവതിക്ക് മികച്ച ആളെ തെരഞ്ഞെടുക്കാനായില്ലെന്ന് വിധിയില്‍ പറയുന്നു.