ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവായ തലാട്ട് അസീസ്. കൊലപാതക കേസില്‍ യോഗി ആദിത്യനാഥിന് കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. തനിയ്ക്കും കുടുംബത്തിനു നേരെയും വധഭീഷണി ഉണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
തനിക്കും ഭര്‍ത്താവിനും എതിരെ ചിലര്‍ കള്ളക്കേസുകള്‍ ചുമത്താന്‍ ചിലര്‍ തയ്യാറെടുക്കുന്നെന്നും കേസ് പുനരന്വേഷിക്കാനുള്ള ഉത്തരവ് വന്നതോടെ തങ്ങള്‍ക്കും കുടുംബത്തിനും നേരെ ഭീഷണി കോളുകള്‍ വരികയാണെന്നും അസിസ് പറയുന്നു. പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞയാഴ്ചയാണ് കോടതി നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെയാണ് യുവതിയുടെ പരാതി.
”ഞാന്‍ യുദ്ധം ചെയ്യുന്നത് ശക്തനായ യോഗി ആദിത്യ നാഥിനെതിരെയാണ്. അദ്ദേഹം എംപിയായിരിക്കുന്ന സമയത്തായിരുന്നു ആദ്യ കേസ്. ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി പദവിയിലിരിക്കുന്നു. അദ്ദേഹത്തിന്റെ പിടിപാടും ഭരണസ്വാധീനവും എല്ലാം വര്‍ധിച്ചു. അദ്ദേഹമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹമാണ് സര്‍ക്കാര്‍. സുരക്ഷിതമില്ലായ്മയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്- തലാട്ട് അസീസ് പറയുന്നു.
സത്യപ്രകാശിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് എന്റെ ശ്രമം. എന്റെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് ജീവന് നഷ്ടമായത്. അന്നത്തെ സംഭവം ഇപ്പോഴും എന്റെ മനസിലുണ്ട്. അവര്‍ പറയുന്നു. കേസ് പുനപരിശോധനയ്ക്കായി എടുത്തതിന് ശേഷം അവരുടെ ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ബിജെപിക്ക് അറിയാം. അതുകൊണ്ട് തന്നെ താലട്ട് അസീസിന്റെ ജീവന് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതുണ്ട്- രാജ് ബെബ്ബാര്‍ പറഞ്ഞു.