ന്യൂഡല്‍ഹി: നാളുകള്‍ നീണ്ട പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ താത്കാലിക തടയിട്ട് കേന്ദ്രം. നാടെങ്ങും പ്രതിഷേധം കനത്തോടെയാണ് വില വര്‍ധനവില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നത്. നാളിത്രയും പിടിച്ചു നിര്‍ത്താനാകാത്ത വണ്ണം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ കേന്ദ്രം മൗനം പാലിക്കുകയായിരുന്നു.
2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങള്‍ വിലകൂടുമ്പോള്‍ കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്.