ന്യൂഡല്‍ഹി: പ്രവേശനം നേടിയ ശേഷം സ്ഥാപനം വിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസും രേഖകളും തിരിച്ചു നല്‍കാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം.
യുജിസിയുടെയും ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷെന്റയും (എഐസിടിഇ) നിര്‍ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ ഫീസ് തിരിച്ചു നല്‍കുന്നില്ലെന്നും വന്‍ തുക കുറച്ചാണ് നല്‍കുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കും.