ന്യൂഡല്‍ഹി: ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. കേന്ദ്ര മന്ത്രിസഭായോഗം റെയില്‍വെ സ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് അനുമതി നല്കി.
9 വര്‍ഷംവരെ സ്റ്റേഷനുകള്‍ പാട്ടത്തിനു നല്‍കും. നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുംവേണ്ടിയാണ് സ്വകാര്യവത്കരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് (ഐആര്‍എസ്ഡിസി) എന്ന നോഡല്‍ ഏജന്‍സിയാണ് സ്വകാര്യവത്കരണ നടപടി നിയന്ത്രിക്കുക.
തദ്ദേശസ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവയുമായി കൂടിയാലോചന നടത്തിയാണ് സ്റ്റേഷനുകള്‍ പാട്ടത്തിനു കൈമാറുക. പാട്ടത്തിനു നല്കുന്ന സ്റ്റേഷനുകള്‍ ഉപപാട്ടത്തിനു നല്കാന് വ്യവസ്ഥ ചെയ്യുകയും ലേലനടപടി സുഗമമാക്കുകയും ചെയ്യും. സ്റ്റേഷനുകള്‍ 45 വര്‍ഷത്തെ പാട്ടത്തിനു നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു.