മുംബൈ: ഓടുന്ന ട്രെയിനിന്റെ ഫുട്ബോര്ഡില് നിന്ന് ഫോണ്‍ ചെയ്ത് പാളത്തിലേയ്ക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലെ താനെ ജില്ലയിലെ ദിവയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ട്രാക്കിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച ഘോട്കോപര് സ്റ്റേഷനും വിക്രോളി സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി കൈപുറത്തേക്കിടാന് ശ്രമിച്ചതോടെ നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കൂടിയെത്തിയത് വന്‍ ഭീതി ഉണര്‍ത്തി.
എന്നാല്‍ ഉടന്‍ തന്നെ അടുത്ത് നിന്നിരുന്ന യാത്രക്കാര്‍ യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് ട്രെയിനിനുള്ളിലേക്ക് കയറ്റുകയായിരുന്നു. പെണ്‍കുട്ടി വീണ വേളയില്‍ എതിരെ ട്രെയില്‍ വരുന്നതിന്റെയും യാത്രക്കാരന് വേഗം രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
To all the people traveling by Mumbai local trains, be careful while you stand on the footpath. pic.twitter.com/qkDthV1CEJ
— Ninja with 4 As (@SecretNinjaaaa) October 3, 2018