ന്യൂഡല്‍ഹി: പോളിയോ വാക്സിന് നിര്‍മിക്കുന്നതില്‍ നിന്ന് ഗാസിയാബാദ് കേന്ദ്രമായുള്ള കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. കമ്പനി നിര്‍മിക്കുന്ന പോളിയോ മരുന്നില്‍ ടൈപ്-2 വൈറസ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് വിലക്ക്.
വിതരണക്കാര്‍ മരുന്ന് കടകളിലും ആശുപത്രികളിലും എത്തിച്ച ബിവലന്റ് ഓറല്‍ പോളിയോ വാക്സിന്റെ ചില ചെറിയ കുപ്പികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത ഈ മരുന്ന് തിരിച്ചുപിടിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കമ്പനിക്ക് നോട്ടീസ് നല്കി. കമ്പനി എംഡിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിസിജിഐ അറിയിച്ചു.