ന്യൂഡല്‍ഹി: തെലുങ്കാന, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയത്.
തെലുങ്കാനയുടെ ചുമതല നഡ്ഡയ്ക്കാണ്. രാജസ്ഥാന്റെ ചുതല പ്രകാശ് ജാവദേക്കറിനും മധ്യപ്രദേശിന്റെ ചുമതല ധര്‍മേന്ദ്ര പ്രധാനുമാണ് നല്‍കിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനറായി മുകള്‍ റോയിയേയും അമിത് ഷാ നിയമിച്ചു.