മുംബൈ: പാതിരാത്രി മദ്യപിച്ച് ലെക്ക് കെട്ട് നടുറോഡില്‍ അടികൂടിയ സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് യുവതികള്‍ അറസ്റ്റില്‍. അടിപിടി കണ്ട് പിടിച്ചു മാറ്റാനെത്തിയ പോലീസിന്റെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് അറസ്റ്റിലായത്.
നാലുപേരും മദ്യപിച്ചിരുന്നു. മിര റോഡിലെ മാക്സസ് മാളില്‍ നടന്ന പാര്‍ട്ടിക്കുശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവര്‍ റഓഡിലേയ്ക്ക് ഇറങ്ങി അടിപിടി നടത്തിയത്. ഇവരുടെ ബഹളം കലശമായതോടെ ആളുകള്‍ തടിച്ചു കൂടുകയായിരുന്നു. സംഭവം അറിഞ്ഞ് പെട്രോളിങിലുണ്ടായിരുന്ന പോലീസ് സംഘം ഇവിടെയെത്തി. ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമം നടത്തി. തുടര്‍ന്ന് വനിതകള്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ തിരിയുകയും അവരെ മര്‍ദിക്കുകയുമായിരുന്നു. യൂണിഫോം വലിച്ചു കീറാനും ശ്രമം നടത്തി.
വനിതാ പോലീസും മറ്റ് രണ്ടുപേരും ചേര്‍ന്ന് യുവതികളെ കീഴ്പ്പെടുത്തി വാഹനത്തിലേക്ക് മാറ്റുന്നതിനിടെ, ഡികോസ്റ്റ ഓടിരക്ഷപ്പെടുകയും ചെയ്തു. പോലീസുകാരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സമ്മതിക്കാതെ മര്‍ദിച്ചതിന്റെ പേരിലാണ് യുവതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഡി കോസ്റ്റയ്ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.