ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രം ഉള്‍പ്പെടുത്തി സിലബസ് തിരുത്തി കുറിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ലെനിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചുമുള്ള വീരകഥകള്‍ അല്ല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്ന് ബിപ്ലബ് വ്യക്തമാക്കി. ഇന്ത്യന്‍ നേതാക്കളെ സംബന്ധിച്ച് ഒന്നും നമ്മുടെ ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഇല്ല. പുതിയ സിലബസും സ്റ്റഡി മെറ്റീരിയലുകളും സ്കൂളുകളില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.
മഹാത്മാ ഗാന്ധിയെ കുറിച്ചും ബാലഗംഗാധര തിലകനെ കുറിച്ചും നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും മുന്‍പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളായിരിക്കണം നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപാര്‍ട്ടികളാണ് സ്കൂളുകളിലേയും കോളേജുജളിലേയും സിലബസുകള്‍ തീരുമാനിക്കുന്നത്. പാഠപുസ്തകങ്ങില്‍ ഇന്ത്യയുടെ ചരിത്രം തന്നെ കാണാനില്ല. അടുത്ത അക്കാദമിക് വര്‍ഷം തൊട്ട് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ എന്‍സിആര്‍ടി സിലബസ് കൊണ്ടുവരുമെന്നും അതിനായുള്ള ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും ബിപ്ലവ് ദേവ് പറഞ്ഞു.