ചെന്നൈ: എയര്‍ കണ്ടീഷനറില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ചെന്നൈയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. 35കാരനായ യുവാവും ഭാര്യയും മകനുമാണ് മരിച്ചത്.
ഏറെ വൈകിയിട്ടും ആരെയും വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. വീട്ടിലെത്തിയ പോലീസ് വാതില്‍ ചവിട്ടി തുറന്നാണ് വീടിനകത്ത് കയറിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കറന്റ് ഇല്ലാത്തതിനാല്‍ ഇവര്‍ ഇന്‍വര്‍ട്ടര്‍ ഓണ്‍ ചെയ്തിരുന്നു. അര്‍ദ്ദരാത്രിയോടെ കറന്റ് വന്നിരുന്നു. പക്ഷേ ദമ്പതികളും കുട്ടിയും മരിക്കുകയായിരുന്നു. മെയ്യില്‍ ദില്ലിയില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് 10 വയസ്സ് കാരനും 9 വയസ്സുകാരി സഹോദരിയും മരിച്ചിരുന്നു.