ന്യൂഡല്‍ഹി: സ്വച്ഛഭാരത് പദ്ധതി ജനസമരം ആക്കി മാറ്റാന്‍ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ 94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിലുടെ കഴിഞ്ഞെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
മഹാത്മാഗാന്ധിയുടെ 150ആം ജന്മവാര്ഷിക ആഘോഷങ്ങളുടെ തുടക്കത്തില്‍ ലോക ശുചിത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍മാറ്റത്തിന് ഇടയാക്കിയ പദ്ധതിക്കാണ് ഇന്ത്യ തുടക്കമിട്ടതെന്ന് ഐക്യരാഷ്ട സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
124 രാജ്യങ്ങളിലെ കലാകാരന്മാര് ചേര്‍ന്ന് വൈഷ്ണവ ജനതോ ആലപിക്കുന്ന വീഡിയോ വിദേകാര്യമന്ത്രാലയം പുറത്തു വിട്ടു. വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍ ഒത്തു ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തി. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപക പ്രചരണം തുടങ്ങുന്നതിനെക്കുറിച്ചാലോചിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും വാര്‍ധയില്‍ ചേരും.