ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി (ബിസിസിഐ) ഇനി വിവരാവകാശ നിയമത്തിനുകീഴില്‍. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് ബിസിസിഐയെ വിവരാവകാശ നിയമത്തിനു കീഴിലാക്കി ഉത്തരവ് ഇറക്കിയത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ ബിസിസിഐയുടെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി അപേക്ഷകര്‍ക്ക് ലഭിക്കും. പൊതുസ്ഥാപനമെന്ന നിലയില്‍ ബിസിസിഐയെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നേരത്തെ നിയമകമ്മീഷന് വ്യക്തമാക്കിയിരുന്നു.