ന്യൂഡല്‍ഹി: കടക്കെണിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസി(ഐഎല്‍ ആന്‍ഡ് എഫ്എസ്)നെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഐഎല്‍ ആന്‍ഡ് എഫ്എസ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നിയമിക്കുന്ന ആറംഗ സംഘം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പ്രമുഖ ബാങ്കറായ ഉദയ് കൊടക് ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ പുതിയ ബോര്‍ഡിലുള്ളത്.
പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ട കമ്പനിയാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. കമ്പനിയെ രക്ഷിക്കുന്നതിനായി എല്‍ഐസി നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സ്വകാര്യകന്പനി കടക്കെണിയിലായി.എല്‍ഐസിയുടെ പണമിറക്കി അതിനെ രക്ഷിക്കുന്നത് എന്തിനാണ്. എല്‍ഐസി രാജ്യത്തിന്റെ വി ശ്വാസ്യതയുടെ പ്രതീകമാണ്. ആളുകള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണ് ഇവിടെ നിക്ഷേപിക്കുന്നത്- രാഹുല്‍ ട്വീറ്റ് ചെയ്തു. വായ്പാ തിരച്ചടവ് മുടങ്ങിയതി നെത്തുടര്‍ന്നാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് പ്രതിസന്ധി പുറം ലോകമറിയുന്നത്.