ന്യൂഡല്‍ഹി: ഭിന്നിപ്പിക്കുന്ന ശക്തികളില്‍ നിന്ന് നീതിയെ പൊതിഞ്ഞു സൂക്ഷിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. അടുത്ത ദിവസം ഉന്നത നീതിപീഠത്തില്‍ നിന്നും വിരമിക്കുന്ന അദ്ദേഹത്തിനു സുപ്രീം കോടതി ബാര്‍ അസോസിയേഷന് ഒരുക്കിയ യാത്രയയപ്പു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സത്യത്തിനു ഒരു വിധത്തിലുമുള്ള നിറങ്ങളുമില്ല. സത്യത്തെ മൂടിവയ്ക്കാനും സാധിക്കില്ല. ഇന്ത്യന്‍ ജുഡീഷറി ലോകത്തിലെ തന്നെ ഏറ്റവും കരുത്തുള്ളതാണ്. ആക്രമണങ്ങളെ നേരിടുമ്പോഴും പ്രതികൂലകാലഘട്ടങ്ങളില് പോലും നമ്മുടെ ജുഡീഷറി ശക്തിമത്തായ സ്ഥാപനമായി നിലകൊണ്ടു- അദ്ദേഹം പറഞ്ഞു.