ഗുരുഗ്രാം: മാളില്‍ എത്തിയ യുവാവിന് ഒരു സംഘം മദ്യപാനികളുടെ ക്രൂരമര്‍ദ്ദനം. ജനങ്ങള്‍ കൂടി നില്‍ക്കുന്നിടത്ത് ഡാന്‍സ് കളിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മദ്യപാനികള്‍. എന്നാല്‍ ആവശ്യം നിരസിച്ച യുവാവിനെ അഞ്ചംഗ സംഘം മൃഗീയമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ഒരു മാളിലാണ് സംഭവം.
സംഭവത്തില്‍ കൂട്ടത്തില്‍പ്പെട്ട 20 വയസുള്ള വേദ്പാല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. മറ്റ് നാല് പേര് ഓടി രക്ഷപ്പെടുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് മാളിലെ ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനാണ്. കടയുടെ മുതലാളിയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഘം വാഷ്റൂമിലേക്ക് പോകുന്ന സമയം ഇവരുടെ വഴിയരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. സംഘം യുവാവിനടുത്തെത്തി ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് സ്റ്റെപ്പ് അറിയില്ലെന്ന് യുവാവ് സംഘത്തോട് പറഞ്ഞു. ഇതു കേട്ടതും സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.