ഹൈദരാബാദ്: പെണ്‍സുഹൃത്തുമായി നിരന്തരം വാട്സ്ആപ്പ് ചാറ്റിംഗ് കണ്ട ഭാര്യ ഭര്‍ത്താവിനെ ശകാരിച്ചു. മനംനൊന്ത് യുവാവ് തൂങ്ങി തൂങ്ങി മരിച്ചു. യുവാവിന്റെ മരണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ പെണ്‍സുഹൃത്തും ജീവനൊടുക്കി.
ഹൈദരാബാദിലെ സെക്കന്തരാബാദിലാണ് ദാരുണ സംഭവം. ഇലട്രീഷനായിരുന്ന ശിവകുമാര്‍ (27)ആണ് മരിച്ചത്. പെണ്‍സുഹൃത്തായ വെണ്ണലയാണ് ആത്മഹത്യ ചെയ്തത്. വെണ്ണലയുമായി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ശിവകുമാറിനെ ശകാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീടിനുള്ളില്‍ ശിവകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു.
ശിവകുമാര്‍ മരിച്ച വിവരമറിഞ്ഞ് മനോവിഷമത്തിലായ വെണ്ണല വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം. വാട്സ്ആപ്പ് ചാറ്റിംഗുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹച്ചിരുന്നെന്ന് പോലീസ് അറിയിച്ചു.