ലഖ്നൗ: ആപ്പിള്‍ എക്സിക്യുട്ടീവിന്റെ കൊലപാതകത്തില്‍ ഖേദപ്രകടനവുമായി യുപി പോലീസ്. യൂണിഫോമിട്ട തെമ്മാടിയെന്നാണ് വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ പോലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഒരു തരത്തിലുള്ള മാപ്പു പറച്ചിലിനും നഷ്ടപ്പെട്ട ജീവന് തിരിച്ചുനല്‍കാനാവില്ല. ആ കുടുംബത്തിന്റെ ദു:ഖം മാറ്റാനാവില്ല. മരിച്ച വിവേകിന്റെ കുടുംബത്തെയും ചെറിയ മക്കളേയും ഓര്‍ത്ത് ഏറെ വിഷമിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.’ എന്നാണ് യുപി പോലീസ് പ്രസ്താവനയില്‍ പറയുന്നത്.
‘ഇത്തരം അച്ചടക്കമില്ലായ്മ, ക്രിമിനല്‍ സ്വഭാവം വെച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്തതാണ് ശിക്ഷ അര്‍ഹിക്കുന്നതാണ്. യൂണിഫോമിട്ട ഇത്തരം തെമ്മാടികളെ ശിക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ എന്നും പ്രസ്താവനയില്‍ പറയുന്നു.