ന്യൂഡല്‍ഹി: കാശ്മീരിലും ഭീകരവാദത്തിലും ഊന്നി നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യ-പാകിസ്താന് പ്രശ്നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പാകിസ്താനെ നാലായി വിഭജിക്കണമെന്നും അതില്‍ മൂന്ന് ഭാഗം ഇന്ത്യയോട് കൂട്ടിച്ചേര്ക്കണമെന്നുമാണ് സ്വാമിയുടെ അഭിപ്രായം.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയായിരുന്നു സ്വാമിയുടെ പുതിയ പദ്ധതി. സിന്ധ്, പഖ്തൂണ്, ബലൂചിസ്ഥാന്‍, പടിഞ്ഞാറന്‍ പാകിസ്താന് എന്നിങ്ങനെ ആ രാജ്യത്തെ വിഭജിക്കണം. ഇതില്‍ ആദ്യത്തെ മൂന്ന് ഭാഗങ്ങള്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ പ്രശ്നം എന്നന്നേയ്ക്കുമായി പരിഹരിക്കാനാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.