ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പരിശോധിച്ചാല്‍ മനസ്സിലാകുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. സുരക്ഷാസേനയുടെ നീക്കങ്ങളാണു രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത്. യുപിഎ ഭരണകാലത്തു രാജ്യത്തു നക്സലുകളേക്കാള്‍ കൊല്ലപ്പെട്ടതു സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ ഇതുനേരെ തിരിച്ചാക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയുടെ ചുമതല തനിക്കു ലഭിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഏറ്റവും കൂടുതല്‍ പരിഗണിച്ചത് അതിര്ത്തിരക്ഷയ്ക്കായി ഉന്നത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക എന്നതായിരുന്നു. അതിര്‍ത്തിയോടു ചേര്‍ന്നു നിരവധി കണ്ട്രോള് റൂമുകള്‍ പുതുതായി നിര്‍മ്മിച്ചു. ഇതുകൊണ്ടു മാത്രമേ അതിര്‍ത്തിയില്‍ എന്തു നടക്കുന്നുവെന്നു മനസ്സിലാക്കി സൈനികര്‍ക്കു നീങ്ങാന്‍ സാധിക്കൂവെന്നും രാജ്നാഥ് സിങ് പറഞ്ഞു.