ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷനിലേക്കെത്തിയ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പോലീസുകാരന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ തകര്‍ത്തു. പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ഭീകരരുടെ നുഴഞ്ഞു കയറ്റത്തിനുമെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യ തീര്‍ത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ത്യയുടെ ഭാഗത്ത് ആര്‍ക്കും പരുക്കേറ്റിട്ടില്ല.