സേലം: മണിക്കൂറുകളോളം ഫോണ്‍വിളിയില്‍ ഭാര്യ മുഴുകുന്നതില്‍ ക്ഷുഭിതനായി ഭര്‍ത്താവ് ശകാരിച്ചു. ശകാരത്തില്‍ മനംനൊന്ത് ഒന്‍പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികളെ കിണറ്റിലേയ്ക്ക് എറിഞ്ഞ് യുവതിയും കൂടെ ചാടി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. ഏഴും മൂന്നുമാണ് മറ്റു കുട്ടികളുടെ പ്രായം.
യുവതിയുടെയും കുട്ടികളുടേയും മൃതദേഹം വീടിനു സമീപപ്രദേശത്തെ കൃഷിയിടത്തിലുള്ള കിണറ്റില്‍ നിന്ന് രണ്ടു ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. യുവതി മറ്റൊരാളുമായി ഫോണില്‍ നിരന്തരം സംസാരിക്കുന്നതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരെ ശകാരിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു.
ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് യുവതി വിളി തുടര്‍ന്നു. ഇത് മനസിലാക്കിയ ഇയാള്‍ വീണ്ടും വഴക്കുണ്ടാക്കി. അതിനു ശേഷം ജോലിക്കു പോയി തിരികെയെത്തിയപ്പോഴാണ് ഭാര്യയേയും കുട്ടികളേയും കാണാതായ വിവരമറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.