ഹിമാചല്‍പ്രദേശ്: കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് ചെമ്പാമേഖയില് നിന്നും 10 വിദേശികളടക്കം 16 യാത്രികരെ കാണാതായതായി റിപ്പോര്‍ട്ട്. ഇവര്‍ക്കായി പോലീസുകാരും പ്രാദേശിക പോര്‍ട്ടര്‍മാരും പര്‍വതാരോഹരും അടങ്ങുന്ന സംഘം തിരച്ചില്‍ ആരംഭിച്ചു.
കാണാതായവര്‍ ഈ പ്രദേശങ്ങളില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയായിരിക്കും എന്നാണ് പ്രതീക്ഷ. സെപ്തംബര്‍ പകുതി മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് സംസ്ഥാനത്തുണ്ടായത്. മുമ്പും മലയാളികളും വിദേശികളുമടക്കം നിരവധി പേരെ ഇവിടെ കാണാതായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെയും സംയുക്തത്തോടെയുള്ള തിരച്ചിലിലാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.