ബറേലി: സുഹൃത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിതാവ് മകളെ വെട്ടിവീഴ്ത്തി. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ബറേലി ബാര്ബലയിലാണ് സംഭവം. സ്വാതി ഗോസ്വാമി എന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. തോളില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളുടേത് വഴിവിട്ട ബന്ധമാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത് ബന്ധുവാണ്. ഇവരുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് മകളെ പിതാവ് കോടാലി ഉപയോഗിച്ച് വെട്ടിയത്. സ്വാതി തന്റെ ഫേസ്ബുക്കില്‍ ഒരു ആണ്കുട്ടയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്താണ് പിതാവ് രാജ്കുമാര് ഗോസ്വാമി അവളുമായി വഴക്കുണ്ടാക്കിയത്. സ്വാതിയുടെ സഹപാഠിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
ചിത്രം കണ്ട ഗോസ്വാമി മകള്‍ അയാളുമായി പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മകളെ വെട്ടിയശേഷം ഗോസ്വാമി ഓടിരക്ഷപ്പെട്ടു. മറ്റ് കുടുംബാംഗങ്ങളാണ് മകളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആക്രമം സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസും പറയുന്നു.