ചെന്നൈ: ഒരു മതത്തിനും ആരാധനയ്ക്കുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ശബരിമല ക്യാംപെയ്ന് പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന് ആരംഭിക്കണ്ടേയെന്ന അഭിപ്രായം ശരിവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ഖുശ്ബുവിന്റെ അഭിപ്രായ പ്രകടനം.
ശബരിമല വിധിയെ വര്‍ഗീവത്കരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇത് അംഗീകരിക്കുമെന്നും ഖുശ്ബു പറഞ്ഞു.
‘ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര് മാത്രമാണ് മറിച്ചു ചിന്തിക്കുക.’ എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
Of course yes.. didn’t I say NO RELIGION curbs a woman’s freedom to pray. https://t.co/arPw9C6mRQ
— khushbusundar..and it's NAKHAT KHAN for the BJP.. (@khushsundar) September 28, 2018