ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി വിവിധ സംഘടനകള്‍ രംഗത്ത്. കേസില്‍ കക്ഷിചേര്‍ന്ന വിശ്വാസികളുടെ സംഘടനകളുടെ അഭിഭാഷകനാണ് വ്യക്തമാക്കിയത്. ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരുന്നു.
ആചാരാനുഷ്ഠാനങ്ങളില്‍ കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മുന്‍ വിധിയും ചൂണ്ടിക്കാട്ടിയായിരിക്കും പുനഃപരിശോധനാ ഹര്‍ജി നടത്തുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിധി ദുഃഖകരമാണെന്നും കൂടുതല്‍ ആലോചനകള്‍ നടത്തി പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ പത്തു ദിവസത്തിനുള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഈ മാസം 15ന് ഉള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഫെഡറേഷന് ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് അധ്യക്ഷന്‍ ഭക്തവത്സലന് പറഞ്ഞു.