ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി തലവനുമായ കമല്ഹാസന്. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്ഹാസന് പറഞ്ഞു.
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്ന് കമല്ഹാസന് അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി.
അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നുമാണ് കോടതി വിലയിരുത്തല്‍.