ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍ വില അനിയന്ത്രിതമായി കൂടി വരുന്നതിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോളറിന് 72.59 എന്ന ദുര്‍ബലമായ നിലയിലാണ് രൂപ. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇറക്കുമതി നിയന്ത്രണനടപടികളും പ്രയോജനം ചെയ്തില്ല. ഓഹരിവിപണി വ്യാഴാഴ്ചയും ഇടിഞ്ഞു. സെന്‍സെക്സ് 218 പോയിന്റും നിഫ്റ്റി 76 പോയിന്റും താഴ്ന്നു.
രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 81 ഡോളറായും വര്‍ധിച്ചു. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നവംബറില്‍ നടപ്പിലാകുന്നതോടെ വര്‍ഷാവസാനം എണ്ണവില വീപ്പയ്ക്ക് 100 ഡോളര്‍ കടന്നേക്കും. അധിക എക്സൈസ് തീരുവ പിന്‍വലിക്കാനോ അമേരിക്കന്‍ ഭീഷണി തള്ളി ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാകും.