ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. പ്രധാമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു വരവര റാവു,റോമില ഥാപര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേ ഗോവ് അക്രമവുമായി ബന്ധപ്പെ അറസ്റ്റിലായ എല്ലാ പൗരവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റോമില ഥാപര്‍ , പ്രശാന്ത് ഭൂഷണ് , പ്രഭാത് പട്നായിക് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുക.
വരവര റാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവാല്‍ഖ, വേനോന്‍ ഗോണ്‍സ്ലേവ്സ് എന്നിവരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പോലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുകള്‍ അറിയിച്ചു.