ന്യൂഡല്‍ഹി: മാനവ വിഭവശേഷി നിക്ഷേപത്തില്‍ ഇന്ത്യ സുഡാനു പിന്നില്‍. അടിസ്ഥാന ആവശ്യങ്ങളായുള്ള വിദ്യാഭ്യാസം, ആരോഗ്യ രംഗം തുടങ്ങിയവയുടെ നിക്ഷേപത്തിലാണ് ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ സുഡാനെ പിന്നില്‍ തള്ളി ഇന്ത്യ 158ാം സ്ഥാനത്തെത്തിയത് എന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ലോകബാങ്കിന്റെ ആവശ്യപ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്. പട്ടികയില്‍ ഇന്ത്യക്ക് പിന്നിലായി നമീബിയ 159ാം സ്ഥാനത്ത് തൊട്ടുപുറകിലായുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ശ്രീലങ്ക(102), നേപ്പാള്‍(156), ഭൂട്ടാന്(133) എന്നിവരും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 2016ലെ കണക്കനുസരിച്ചാണ് 195 രാജ്യങ്ങളില്‍ ഇന്ത്യ 158ാം സ്ഥാനത്തായത്.
സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും സ്കൂളുകളില്‍നിന്നും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. അമേരിക്ക 27ാം സ്ഥാനത്തും ചൈന 44ാം സ്ഥാനത്തുമാണ്.