നോയിഡ: പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ കൂറ്റന്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. നോയിഡയില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. 25 കാരനായ വാജിദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
നോയിഡയിലെ സ്പെഷല്‍ ഇക്കണോമിക്ക് സോണില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് സംഭവം. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ ബ്ലേഡുകള് നിറഞ്ഞ കൂറ്റന്‍ യന്ത്രം വൃത്തിയാക്കുകയായിരുന്നു വാജിദ്. ഇത് ശ്രദ്ധിക്കാതെ ഫാക്ടറിയിലെ ഏതോ ജോലിക്കാരന് യന്ത്രം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വാജിദ് അതിനകത്ത് കുടുങ്ങുകയായിരുന്നു.
ഉടന്‍ യന്ത്രം ഓഫ് ചെയ്ത് ഇയാളെ പുറത്തെടുത്തെങ്കിലും അതിനോടകം മരിച്ചു. വിവരമറിഞ്ഞ് പോലീസും വാജിദിന്റെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ബീഹാര്‍ സ്വദേശികളായ വാജിദും കുടുംബവും ജോലി അന്വേഷിച്ച് നോയിഡയില്‍ എത്തിയവരാണ്.
വാജിദിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ പതിഞ്ഞിട്ടുണ്ട്.